ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് സുലൈമാന്‍ അഹമ്മദ് മുദീന് കൊല്ലപ്പെട്ടു . ഇറാഖിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്ബാറില് ഇറാഖ് സുരക്ഷാ സേന നടത്തിയ ആക്രമണത്തിലാണ് ഭീകരന് കൊല്ലപ്പെട്ടത് . പ്രവിശ്യയിലെ ഐഎസ് ക്യാമ്പുകളുടെ ചുമതല വഹിച്ചിരുന്നത് മുദീനാണെന്ന് പോലീസ് മേധാവി അറിയിച്ചു .
അന്‍ബാര്‍ പ്രവിശ്യ തലസ്ഥാനമായ റമാദിക്ക് സമീപത്ത് സമീപത്തെ മരുഭൂപ്രദേശത്ത് ഓപ്പറേഷന്‍സ് കമാന്‍ഡും , പ്രോവിന്ഷ്യല് പോലീസ് കമാന്‍ഡോസും സംയുക്തമായി നടത്തിയ അക്രമണത്തിലായിരുന്നു ഐ.എസ് ഭീകരന് കൊല്ലപ്പെട്ടത് . ഇറാഖിലെ ഐ.എസിന്റെ പതനത്തോടെ കൂടുതല്‍ മികച്ച സുരക്ഷാ സാഹചര്യമാണ് നിലവില്‍ .
Discussion about this post