പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ദേശവിരുദ്ധരെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസത്തെ അവര്‍ വഞ്ചിച്ചതായും മോദി ആഞ്ഞടിച്ചു. പശ്ചിമബംഗാളിലെ കൂച്ച് ബിഹാറില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
മാതാവ്, മാതൃരാജ്യം, ജനങ്ങള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടുന്ന മമത ബാനര്‍ജി, മറ്റൊരു വശത്ത് ദേശവിരുദ്ധരെ പിന്തുണയ്ക്കുകയാണ്. രാജ്യത്തെ വിഭജിക്കണമെന്ന് ആഗ്രഹിക്കുന്ന ഇത്തരം രാജ്യവിരുദ്ധരെ പിന്തുണയ്ക്കുന്നതിലൂടെ മാതാവിനെ തന്നെയാണ് മമത അപമാനിക്കുന്നതെന്നും മോദി ആരോപിച്ചു.
‘ഭീതിയിലും പിരിമുറുക്കത്തിലുമാണ് മമത ബാനര്‍ജി. മമത ബാനര്‍ജി ദേശവിരുദ്ധരെ പിന്തുണയ്ക്കുകയാണ്. നിങ്ങള്‍ അവരില്‍ വിശ്വാസം അര്‍പ്പിക്കുന്നു. എന്നാല്‍ അവര്‍ നിങ്ങളെ ചതിക്കുകയാണ്’- മോദി പറഞ്ഞു.
രാഷ്ട്രീയ വൃത്തങ്ങളില്‍ തന്നെ അപമാനിക്കാനുളള ശ്രമങ്ങള്‍ നടക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മമത നടത്തുന്ന പ്രചാരണങ്ങളും റാലികളും അവരുടെ ഭയം വെളിവാക്കുന്നതാണെന്നും മോദി പറഞ്ഞു.
Discussion about this post