തെരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ നിങ്ങള്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും നിരീക്ഷിക്കാന്‍ ആയിരകണക്കിന് ആളുകള്‍ പ്രവര്‍ത്തനസജ്ജമായി . ലോകസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് വ്യാജപ്രചാരണത്തിനെ പ്രതിരോധിക്കാന്‍ ഫേസ്ബുക്ക് തയ്യാറെടുപ്പ് നടത്തിയിരിക്കുന്നത് .
ഫേസ്ബുക്കിന്റെ ആസ്ഥാനമായ മെന്‍ലോപാര്‍ക്കിലും,ഡബ്ലിന്‍,സിംഗപ്പൂര്‍ തുടങ്ങിയ ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളില്‍ പ്രത്യേകസംഘങ്ങള്‍ 24 മണിക്കൂറും പ്രവര്ത്തനസജ്ജരാകും. ഇതിനായി സൈബര്‍ സുരക്ഷാ വിഗദ്ധര്‍ ഉള്‍പ്പടെ 40 സംഘങ്ങളിലായി മുപ്പതിനായിരം ആളുകളെയാണ് ഫേസ്ബുക്ക് നിയോഗിച്ചിരിക്കുന്നത് .
അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ വാര്‍ത്തകള്‍ ഏതെല്ലാമെന്ന് നിര്‍ണ്ണയിക്കുക ഈ ഈ സംഘമായിരിക്കും .
തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയപാര്‍ട്ടികളും ഉള്‍പ്പടെ തിരഞ്ഞെടുപ്പ് കാലത്ത് ഫെയ്സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന ആശങ്ക അറിയിച്ചിരുന്നു . ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഉള്ളടക്കങ്ങളുടെ പരിശോധന കര്‍ശനമാക്കാന്‍ ഫേസ്ബുക്ക് തയ്യാറായിരിക്കുന്നത് .
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്കകം രാജ്യത്തെ സമൂഹമാദ്ധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹമാദ്ധ്യമ സ്ഥാപനങ്ങള്‍ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റച്ചട്ടം കമ്മീഷന് അംഗീകരിക്കുകയും അത് നിലവില്‍ വരുത്തുകയുമായിരുന്നു.
തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങളും പോസ്റ്റുകളും ഉള്‍പ്പടെ എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മയായ പരിശോധനകള്‍ക്ക് വിധേയമാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് നല്‍കിയിരുന്നു.
Discussion about this post