മോഹന്‍ലാല്‍ പൃഥിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറിലെ അവസാനത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. അബ്രം ഖുറേഷി എന്നമോഹന്ലാല് കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ലൂസിഫറിന്റെ അവസാന കാരക്ടര്‍ പോസ്റ്റര്‍ ഇന്ന് രാവിലെ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
ലൂസിഫറില്‍ അഭിനയിച്ച താരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു കാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. ലൂസിഫര്‍ ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 8 ദിവസം കൊണ്ടായിരുന്നു 100 കോടി ക്ലബ്ബ് പ്രവേശനം. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന ചര്‍ച്ചക്കിടെയാണ് അബ്രാം ഖുറേഷിയുടെ പോസ്റ്റര്‍ പുറത്ത് വരുന്നത്.
https://www.facebook.com/ActorMohanlal/photos/a.562983553757345/2189256537796697/?type=3&permPage=1
Discussion about this post