ദേശീയ പാത വികസനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.ശ്രീധരന് പിള്ള കത്തയയ്ക്കുന്നതിന് മുമ്പ് കേരളത്തില്‍ വമ്പിച്ച ദേശീയപാത വികസനമായിരുന്നു. ഇതിന് മുമ്പ് ബാറുകാര്‍ക്കും ചില ദേവാലയങ്ങള്‍ക്കും വേണ്ടി കിലോമീറ്ററുകളോളം അലൈന്മെന്റ് മാറ്റിക്കൊടുത്ത് പാവങ്ങളെ ബുദ്ധിമുട്ടിച്ചത് ബിജെപി നേതാക്കള്‍ പറഞ്ഞിട്ടായിരുന്നു. ഇത്തരത്തില്‍ പരിഹാസരൂപേണ ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
‘പറഞ്ഞ നഷ്ടപരിഹാരം കൊടുക്കാത്തതിന്റെ പേരില്‍ ആയിരങ്ങള്‍ ഇപ്പോഴും തെരുവിലിറങ്ങി സമരം ചെയ്യുന്നത് ശ്രീധരന്‍പിള്ള കാരണം തന്നെ. ഭൂമി ഏറ്റെടുക്കാനാവാതെ പലയിടത്തും സര്‍വ്വേ നടപടികള്‍ മുടങ്ങിക്കിടക്കുന്നതും ബിജെപി കാരണം തന്നെ. കൊല്ലം ബൈപ്പാസ് നാല്‍പ്പത്താറുകൊല്ലം മുടങ്ങിയത് ശ്രീധരന്‍പിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്? ശ്രീധരന് പിള്ള കത്തയയ്ക്കുന്നത് നിര്‍ത്തിയാല്‍ പിണറായി വിജയന് ഇപ്പം ശരിയാക്കിത്തരും എല്ലാം….’- സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ശ്രീധരൻ പിള്ള കത്തയയ്ക്കുന്നതിന് മുമ്പ് കേരളത്തിൽ വമ്പിച്ച ദേശീയപാതാ വികസനമായിരുന്നു. ഇതിന് മുമ്പ് ബാറുകാർക്കും ചില ദേവാലയങ്ങൾക്കും വേണ്ടി കിലോമീറ്ററുകളോളം അലൈന്മെന്റ് മാറ്റിക്കൊടുത്ത് പാവങ്ങളെ ബുദ്ധിമുട്ടിച്ചത് ബി. ജെ. പി നേതാക്കൾ പറഞ്ഞിട്ടായിരുന്നു. പറഞ്ഞ നഷ്ടപരിഹാരം കൊടുക്കാത്തതിന്റെ പേരിൽആയിരങ്ങൾ ഇപ്പോഴും തെരുവിലിറങ്ങി സമരം ചെയ്യുന്നത് ശ്രീധരൻപിള്ള കാരണം തന്നെ. ഭൂമി ഏറ്റെടുക്കാനാവാതെ പലയിടത്തും സർവ്വേ നടപടികൾ മുടങ്ങിക്കിടക്കുന്നതും ബി. ജെ. പി കാരണം തന്നെ. കൊല്ലം ബൈപ്പാസ് നാൽപ്പത്താറുകൊല്ലം മുടങ്ങിയത് ശ്രീധരൻപിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്? ശ്രീധരൻ പിള്ള കത്തയയ്ക്കുന്നത് നിർത്തിയാൽ പിണറായി വിജയൻ ഇപ്പം ശരിയാക്കിത്തരും എല്ലാം…
https://www.facebook.com/KSurendranOfficial/posts/2243591625725461?__xts__%5B0%5D=68.ARCdzl3v9PXawy1vws_nEJe4OPnQQmBRJZnltmR6OlMQlDmHysTzn4nYo1DTvLG-z4zPsmAzwqLMEIJe6J_oPUXBz_wHXcbuKO3mEt147acLJM7QHIM9PO5jdGZmbDT_sfnNKrpBQass3EGn7AGsn4xK1qjjXW10shzh8pH8Fml1WDy4Th3LVDU-WGOIhQCupk9hPuKgbgBNyDmWIzIriw5KtyhKqTDJvuS8ZpxlQlK6259CDZEIDNNmt6fvlrnzl5azY-6aDteH6tZ_x29nwRFJuL4H1f7mC9M7vySPKH1zV_YfARCs18r8Hrg0jHpNyevNQEo5SE0-DpE25TG7QQ&__tn__=-R
Discussion about this post