.പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കറുത്ത കുതിരയാകാൻ താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞത്. ബിജെപിക്ക് സീറ്റുകൾ കുറയുകയും മറ്റ് കക്ഷികളെ ആശ്രയിക്കുകയും ചെയ്യേണ്ടി വരുമ്പോൾ മോദിക്ക് പകരം മറ്റാരെയെങ്കിലും പരിഗണിക്കേണ്ട സാഹചര്യം ഉടലെടുക്കുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയാണു ഞങ്ങളുടെ നേതാവ്. അദ്ദേഹം തന്നെ പ്രധാനമന്ത്രിയാകും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് മികച്ച ഭൂരിപക്ഷം കിട്ടുകയും മോദിയുടെ കീഴിൽ സർക്കാർ രൂപീകരിക്കുകയും ചെയ്യും. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചാലും മറ്റു കക്ഷികളെക്കൂടി പരിഗണിച്ച് എൻഡിഎ സർക്കാർ ആയിരിക്കും രൂപീകരിക്കുക.
ഒഡിഷയിലും ബംഗാളിലും കേരളത്തിലും കൂടുതൽ സീറ്റകൾ നേടും. ഉത്തർപ്രദേശിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. അതിനാൽ വോട്ടുകൾ വിഭജിക്കപ്പെടും. പ്രധാനമന്ത്രി കള്ളനാണെന്ന് കോണ്ഗ്രസ് 56 വട്ടമാണു പറയുന്നത്. ഏതൊരു പ്രവർത്തനത്തിനും പ്രതിപ്രവർത്തനം തിരഞ്ഞെടുപ്പു സമയത്ത് ഉണ്ടാകും. രാജീവ് ഗാന്ധിയെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ പരാമർശം അത്തരത്തിലാണെന്നും ഗഡ്കരി പറഞ്ഞു.
Discussion about this post