2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നതിന് രണ്ട് ദിവസം മുന്‍പ് ദല്‍ഹിയില്‍ എന്‍.ഡി.എയുടെ പ്രത്യേക മന്ത്രിസഭാ യോഗം.നാളെയാണ് എന്‍.ഡി.എ നേതാക്കളുടെ യോഗം ചേരുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്ക് വിരുന്നൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നഎന്.ഡി.എ സഖ്യകക്ഷികളില്‍പ്പെട്ട എല്ലാ നേതാക്കളോടും മെയ് 24 ന് ദല്‍ഹിയില്‍ എത്താനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ തവണ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിന് സമാനമായ ഫലമാണ് ഇപ്പോള്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്.
306 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ. 44 സീറ്റുകളുണ്ടായിരുന്ന യുപിഎ 132 ആകുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.102 സീറ്റുകള്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒതുങ്ങുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.
എന്‍ഡിഎ 336 സീറ്റുകള്‍ നേടുമെന്നും, ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്നും സിഎന്‍എന്‍ ന്യൂസ് 18 ചാനല്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപി 276 സീറ്റുകള്‍ നേടുമെന്നാണ് ഈ എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നത്.
287 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു. 40 സീറ്റ് യുപിയില്‍ വിശാല സഖ്യം നേടുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു.
298 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ കണ്ടെത്തുന്നു. 108 സീറ്റില്‍ യുപിഎ ഒതുങ്ങും.
ജാന്‍കി ബാത്ത് റിപ്പബ്ലികുമായി നടത്തിയ സര്‍വ്വേയിലും ബിജെപി സഖ്യം 305 സീറ്റുകള്‍ നേടുമെന്ന് പറയുന്നു.
Discussion about this post