സ്റ്റീവ് സ്മിത്തിനെ ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറോട് താരതമ്യപ്പെടുത്തി ഓസീസ് കോച്ച് ജസ്റ്റിന് ലാംഗര്‍. ന്യൂസിലന്‍ഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തില്‍ സ്മിത്ത് കളിച്ച ചില ഷോട്ടുകളാണ് ലാംഗറെ വിസ്മയിപ്പിച്ചത്.
സ്മിത്ത് മനോഹരമായി ബാറ്റ് ചെയ്തു. പരിശീലന മത്സരത്തില്‍ അദ്ദേഹം കളിച്ച ചില ഷോട്ടുകള്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ കളിയെ ഓര്‍മ്മിപ്പിച്ചു. ഫോമിലേക്ക് സ്മിത്ത് തിരികെയെത്തിയത് ഏറെ സന്തോഷം നല്‍കുന്നതായും ലാംഗര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post