കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കാശ്മീരിലെ വിഘടന വാദികൾ . വിഘടനവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമിത് ഷാ അധികാരത്തിലേറിയത് കാശ്മീരിലെ വിഘടനവാദികളെ ആശങ്കയിലാക്കിയിട്ടുണ്ട്.സ്ഥിതിഗതികൾ മാറിയതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ഗവർണർ സത്യപാൽ മാലിക് പറഞ്ഞു .
സൈന്യത്തിനെതിരെയുള്ള കല്ലെറ് പോലെയുള്ള കാര്യങ്ങൾ ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ് . യുവാക്കളുടെ ജീവൻ നഷ്ടമാകുന്നത് സഹിക്കാൻ കഴിയാത്തതിനാലാണ് അത്തരമൊരു തീരുമാനത്തിൽ ഹൂറിയത്ത് വിഭാഗം എത്തിയത് . ഒരിക്കൽ രാം വിലാസ് പാസ്വാനുമായി ചർച്ച നടത്താൻ തീരുമാനിക്കുകയും ,എന്നാൽ പിന്നീട് അത് മുടക്കിയവരും തന്നെയാണ് ഇന്ന് ചർച്ചയ്ക്ക് മുൻ കൈ എടുത്തിരിക്കുന്നതെന്നും സത്യപാൽ മാലിക് കൂട്ടിച്ചേർത്തു
Discussion about this post