രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നും ‘ജയ് ശ്രീറാം’ വിളിച്ച് ആക്രമണം നടക്കുന്നുവെന്നും തനിക്ക് അഭിപ്രായമില്ലെന്ന് പ്രശസ്ത സംവിധായകന് മണിരത്നം. ആള്‍ക്കൂട്ട ആക്രമണം രാജ്യത്ത് നടക്കുന്നുവെന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്കിയ കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് മോദിക്ക് നല്കിയ കത്തില്‍ തന്നെ പേരില്‍ ഒപ്പിട്ടിരിക്കുന്നത് മറ്റാരോ ആണെന്നും അദ്ദേഹം ‘ട്വിറ്റ് ചെയ്തതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജയ് ശ്രീറാം വിളി പോര്‍വിളിയായെന്ന പരാതിയുമായി ഇൊ മാസം 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 49 പ്രമുര്ഖര് കത്ത് എഴുതിയിരുന്നു.രാജ്യത്ത് മുസ്ലീങ്ങള്‍ക്കും ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നത്. ഇത് വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സ്വന്തം ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ ആയിരുന്നു. പ്രചരിക്കുന്ന വിധത്തില്‍ ഒരു കത്ത് താന്‍ കണ്ടിട്ടില്ല. അതില്‍ പറയപ്പെടുന്ന തന്റെ പേരിലെ ഒപ്പ് വ്യാജമാണെന്നും അദ്ദേഹം അറിയിച്ചതായാണ് വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.
അതേസമയം മോദിയെ അനുകൂലിച്ച് വിവിധ മേഖലയില്‍ നിന്നുള്ള 60 പ്രമുഖര്‍ അദ്ദേഹത്തിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. ബോളിവുഡ് നടി കങ്കണ റണാവത്, ഗാന രചയിതാവ് പ്രസൂന്‍ ജോഷി, നര്‍ത്തകനും എംപിയുമായ സൊനാല്‍ മാന്‍ സിങ്, ഡയറക്ടര്‍മാരായ മധുര് ഭണ്ഡാര്‍കര്‍, വിവേക് അഗ്നിഹോത്രി, വാദ്യകലാകാരനായ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് എന്നിവരടങ്ങുന്ന സംഘമാണ് മോദിയെ അനുകൂലിച്ച് കത്തെഴുതിയത്.
Discussion about this post