ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എസ്.ബി.ഐ ചെയര്മാന് രജനീഷ് കുമാര്‍.രാജ്യത്ത് ഇപ്പോള്‍ സാമ്പത്തികമാന്ദ്യമില്ല. ഭൂരിപക്ഷം ബാങ്കുകള്‍ക്കും പണലഭ്യതയുണ്ട്. എന്നാല്‍ നിക്ഷേപത്തിന്റെ ഒഴുക്ക് ആവശ്യമാണെന്നും രജനീഷ് കുമാര്‍ പറഞ്ഞു.ബാങ്കിംഗ് നികുതി മേഖലകളില്‍ നിലനില്‍ക്കുന്ന നിരവധി അസ്വസ്ഥതകള്‍ നീക്കം ചെയ്യുന്നതിനുള്ള 32 പരിഹാര നടപടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വളരെയധികം ഗുണം ചെയ്യുമെന്ന് രജനീഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യ ആഗോള സമ്പത്ത് വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് ആഗോള സമ്പത്ത് വ്യവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇന്ത്യയെയും ബാധിക്കുമെന്നും രജനീഷ് കുമാര്‍ പറഞ്ഞു.
പണലഭ്യതയില്‍ എസ്.ബി.ഐ പോലുള്ള ബാങ്കുകളുടെ നില ഭദ്രമാണ്. ജനങ്ങള്‍ ഇപ്പോള്‍ ഒല, ഉബര്‍ പോലുള്ള ടാക്സി സര്‍വീസുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ആഗോളതലത്തില്‍ തന്നെ വാങ്ങുന്നതിനുള്ള താല്‍പ്പര്യം ആളുകള്‍ക്ക് കുറയുന്നതായി കാണുന്നുണ്ട്. ഈ അവസ്ഥ തന്നെയാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സാമ്പത്തിക പ്രതിസന്ധിയല്ലെന്നും ചില മേഖലകളില്‍ ഉപഭോഗത്തില്‍ (ഡിമാന്‍ഡ്) വരുന്ന ഇടിവാണെന്നും അദ്ദേഹം വിലയിരുത്തുന്നു.
Discussion about this post