കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്യു- എംഎസ്ഫ് പ്രകടനത്തിൽ പാക്കിസ്ഥാൻ പതാക ഉയർത്തിയെന്ന് 30 പേർക്കെതിരെ കേസെടുത്തു. പേരാമ്പ്ര സിൽവർ കോളജിൽ പാക്കിസ്ഥാൻ പതാക ഉയർത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തത്.
പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പതാക സ്റ്റേഷനിൽ ഹാജരാക്കി.പതാക ഉയർത്തിയ സാഹചര്യത്തിൽ കേന്ദ്ര ഇന്റലിജൻസ് വിഭാഗം കോളേജിലെത്തി. സംഭവത്തിൽ അന്വേഷണം നടത്തി. എന്നാൽ തിരഞ്ഞെടുപ്പ് ജാഥയിൽ എംഎസ്എഫിന്റെ പതാക തലതിരിച്ച് പിടിച്ചതാണ് പാക്കിസ്ഥാൻ പതാകയായി തോന്നിച്ചതെന്ന് കേളേജ് ഗവേണിങ്ങ് ബോർഡ് ചെയർമാൻ എ കെ തറുവായി ഹാജി പറഞ്ഞു.
വ്യാഴാഴ്ചയാണ് വിദ്യാർത്ഥികൾ ജാഥ നടത്തിയത്. വെളളിയാഴ്ച അവധിയായിരുന്നതിനാൽ തിങ്കളാഴ്ച സ്റ്റാഫ് മാനേജിങ്ങ് കമ്മിറ്റി ഒന്നിച്ചു കൂടി കൂടുതൽ വിവരങ്ങൾ തിരക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് തറുവായി പറഞ്ഞു. ക്യാമ്പസിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയെന്ന് ബിജെപി ആരോപിച്ചു.
Discussion about this post