വിശ്വരാജ് വിശ്വ
ഏറ്റവും കൂടുതല്‍ യുവാക്കള്‍ ISIS ല്‍ ചേരാന്‍ ഇന്ത്യ വിട്ടു പോയ സാക്ഷര കേരളത്തിന്റെ ഗവര്‍ണര്‍ ആയി ആരിഫ് മുഹമ്മദ് ഖാന് വരുമ്പോള്‍ ??
– കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന് കൊണ്ഗ്രെസ്സില്‍ നിന്നു പുറത്തു പോയത് ?
1984 ല്‍ കോണ്‍ഗ്രസ്സ് മൃഗീയ ഭൂരിപക്ഷം നേടി രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയ മന്ത്രിസഭയില്‍ അംഗം ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്…
1985 ല്‍ സുപ്രീം കോടതി കുപ്രസിദ്ധമായ ഷാ ബാനോ കേസിന്റെ വിധി പറഞ്ഞു. മുത്തലാക്ക് ചൊല്ലി തന്നെ ഒഴിവാക്കിയ ഭര്‍ത്താവ് അഹമ്മദ് ഖാനെതിരെ ഷാ ബാനോ 1978 മുതല്‍ ക്രിമിനല്‍ കേസില്‍ യുദ്ധം ചെയ്തു അവസാനം സുപ്രീം കോടതി വരെ എത്തിയ പോരാട്ടത്തില്‍ 1985 ല്‍ അഹമ്മദ് ഖാനെ കുറ്റക്കാരനായി കണ്ടു സുപ്രീം കോടതി വിധി പറഞ്ഞു. അഹമ്മദ് ഖാനില്‍ നിന്നു 5 കുട്ടികളുടെ അമ്മയായ ഷാ ബാനോ വിനു ജീവിക്കാന്‍ ഉള്ള പണമായ ജീവനാംശം നല്‍കണം എന്നു കോടതി വിധി പറഞ്ഞു…
വിധിയില്‍ കുപിതരായ മുസ്ലിം സമൂഹം കോണ്‍ഗ്രസിനെ സമ്മര്‍ദത്തില്‍ ആക്കി കോടതി വിധി അട്ടിമറിക്കാന്‍ ശ്രമം തുടങ്ങി .. അങ്ങനെ പ്രതിഷേധം തെരുവില്‍ കലാപം ആയി മാറി. മുസ്ലിം വ്യക്തി നിയമത്തിന്മേല് ഉള്ള ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ കടന്നു കയറ്റം ആയി മുസ്ലിം സമൂഹം സുപ്രീം കോടതി വിധിയെ വിശദീകരിച്ചു തെറ്റിദ്ധരിപ്പിച്ചു..
മുത്തലാക്ക് ചൊല്ലിയ സ്ത്രീക്ക് നയാ പൈസ കൊടുക്കാന്‍ മുസ്ലിം മത നിയമവും അവരുടെ വേദ ഗ്രന്ഥവും അനുവദിക്കുന്നില്ല അതിനാല്‍ സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ ഇന്ത്യന്‍ മുസ്ലിം സമൂഹം തയ്യാറല്ല എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു.
1947 മുതലേ ന്യൂനപക്ഷ പ്രീണനം എന്ന വോട്ട് ബാങ്കിനെ ഭരണഘടനക്കും കോടതിക്കും മുകളില്‍ പ്രതിഷ്ഠിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയും രാജീവ് ഗാന്ധിയും സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്തി… അങ്ങനെയാണ് Muslim Women Act 1986 , Muslim Personal Law Bill 1986 എന്നീ നിയമങ്ങള്‍ കേവല ഭൂരിപക്ഷം ഉള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടി പാര്‍ലമെന്റില്‍ പാസ്സാക്കുന്നു.. അതു വഴി സുപ്രീം കോടതി വിധി മറി കടന്നു കൊണ്ടു മുസ്ലിം സ്ത്രീകള്‍ക്ക് മുത്തലാക്ക് ചൊല്ലിയാലും വിവാഹ മോചനം നേടിയാലും യാതൊരു തരത്തില്‍ ഉള്ള ആവകാശവും ഭര്‍ത്താവ് നല്‍കേണ്ടതില്ല എന്ന കടുത്ത സ്ത്രീ വിരുദ്ധ താലിബാന് നിയമം കോണ്‍ഗ്രസ്സ് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തില്‍ പാസാക്കി എടുത്തു.
അതില്‍ പ്രതിഷേധം ഉയര്‍ത്തിയ പ്രമുഖ വ്യക്തികളില്‍ ഒരാള്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ആരിഫ് മുഹമ്മദ് ഖാന് ആയിരുന്നു. ബിജെപി, നിരവധി സ്ത്രീ മുന്നേറ്റ സംഘടനകള്‍, രാം ജത് മലനി പോലെയുള്ള അഭിഭാഷകര്‍ ആ നിയമനിര്‍മ്മാണത്തെ മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയുള്ള ഭരണഘടനയുടെ നഗ്നമായ ലംഘനം ആയി ആണ് അടയാളപ്പെടുത്തിയത്…അതില്‍ ഒന്നും രാജീവ് ഗാന്ധി കുലുങ്ങിയില്ല…
ആരിഫ് ഖാന് മന്ത്രിസഭയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും രാജി വച്ചു പ്രതിഷേധം രേഖപ്പെടുത്തി.. ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഇന്ത്യന്‍ മുസ്ലീം സമൂഹം പുരോഗമന ചിന്തകള്‍ സ്വീകരിക്കണം എന്നും, കാലഹരണപ്പെട്ട മത നിയമമങ്ങള്‍ മനുഷ്യ നന്മയെ കരുതി ഉപേക്ഷിക്കാനോ തിരുത്താനോ തയ്യാറാവണം എന്നും മുഹമ്മദ് ആരിഫ് ഖന് പറഞ്ഞു.
ഈ വിഷയത്തെ കുറിച്ച് നിരവധി പുസ്തകങ്ങളും എഴുതിയ ആരിഫ് ഖാന് ഇസ്ലാം മത നിയമങ്ങളുടെ നവോത്ഥാന ആശയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു.. അദ്ദേഹത്തിന്റെ രചനയില്‍ 2010 ല്‍ രൂപ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ‘ഖുര്‍ആനും സമകാലിക വെല്ലുവിളികളും’ എന്ന പുസ്തകം ആ വര്‍ഷത്തെ ബെസ്റ്റ് സെല്ലര്‍ ആയിരുന്നു.
+ ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷെഹരില് ജനിച്ച ആരിഫ് ഖാന് പഠിച്ചത് മുഴുവന്‍ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയിരുന്നു. ജാമിയ മിലിയ സ്കൂള്‍, അലിഗഡ് മുസ്ലിം സര്‍വ്വകലാശാല, ഷിയാ കോളേജ് ലക്ക്നൗ ഇവിടങ്ങളില്‍ ആയിരുന്നു.
+ അരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫ് ഖാനും ചേര്‍ന്നു സമര്പ്പണ് എന്ന പേരില്‍ ഒരു NGO സ്ഥാപനം നടത്തുന്നു… അംഗവൈകല്യം വന്നവര്‍ക്ക് വേണ്ടി ഒരു തുണ ആവുക എന്നതാണ് ലക്ഷ്യം.
+ ഇസ്ലാമിക വ്യക്തി നിയമനിര്‍മ്മാണ ബോര്‍ഡ് ഭേദഗതി ചെയ്യണം എന്നും മതത്തിനു അതീതം ആയി ഭരണഘടനക്കും കോടതിക്കും അനുസൃതമായി ഇസ്ലാമിക നിയമങ്ങള്‍ ഭേദഗതി ചെയ്യണം എന്നും ആണ് അദ്ദേഹത്തിന്റെ വാദം. ഇതിനായി നിരവധി സെമിനാറുകള്‍ പക്തികള്‍ എന്നിവ എഴുതാറുണ്ട്.. സൂഫിസം പോലുള്ള പരിഷകാരങ്ങള്‍ ഇസ്ലാമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരും എന്ന അഭിപ്രായക്കാരനാണ് ആരിഫ് മുഹമ്മദ് ഖാന്…
+ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ നിന്നുള്‍പ്പെടെ ഉള്ള വിദ്യാസമ്പന്നരായ നൂറു കണക്കിന് യുവാക്കള്‍ ജിഹാദികള്‍ ആയി രാജ്യം വിട്ടു തീവ്രവാദ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി നാട് വിടുമ്പോള്‍ മുഹമ്മദ് ആരിഫ് ഖാനെ പോലെ ഉള്ള ഇസ്ലാമിക നവോത്ഥാന നായകന്റെ സേവനം കേരളത്തിലെ ഇസ്ലാമിക സമൂഹം വളരെ അധികം വില കല്പിക്കും എന്നാണ് വിശ്വാസം…
+ നിലവില്‍ ഡല്‍ഹി ആസ്ഥാനം ആയ വിവേകാനന്ദ അന്തരാഷ്ട്ര ഫൗണ്ടേഷന്റെ അക്കാദമിക് കൗണ്‍സില്‍ അംഗം കൂടി ആണ് ആരിഫ് മൊഹമ്മദ് ഖാന്.
കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ 60 വര്‍ഷത്തെ അഴിമതിക്ക് എതിരെ 2014 നടന്ന കനത്ത ജനകീയ പോരാട്ടത്തിന്റെ പിന്നണിയില്‍ പങ്കു വഹിച്ച വിവേകാനന്ദ അന്തരാഷ്ട്ര ഫൗണ്ടേഷന് മോഡി സര്‍ക്കാരിന് അനവധി ഉജ്ജ്വല വ്യക്തിത്വങ്ങളെ സംഭാവന നല്‍കിയിട്ടുണ്ട്..
വിവേകാനന്ദ അന്താരാഷ്ട്ര ഫൗണ്ടേഷന് വഴി രാജ്യത്തിനു, മോഡി സര്‍ക്കാരിന് Rss സംഭാവന ആയ മറ്റൊരു പ്രമുഖ സ്ഥാപക മെമ്പറെ കുറിച്ചു നിങ്ങള്‍ ഒരുപക്ഷേ കേട്ടു കാണും….
ആ പേരാണ് ‘അജിത് കുമാര്‍ ഡോവല്‍’….
https://www.facebook.com/lonelywanderlust/posts/10214351861489100
Discussion about this post