രാജ്യത്തെ ഒരുമിപ്പിക്കുന്ന ഏകഭാഷ വേണമെന്നും, കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയെ പ്രഥമ ഭാഷയായി മാറ്റണമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന്ക്കെതിരെ പ്രതിഷേധവുമായ് പലരും രംഗത്തെത്തിയിരുന്നു. ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന അമിത് ഷായുടെ ഹിന്ദി അജണ്ടക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഇതിനിടെ ഹിന്ദി ഭാഷയോടുള്ള എതിര്‍പ്പിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്തെത്തി.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാതൃഭാഷയോടൊപ്പം ഹിന്ദിയും പഠിക്കണമെന്നു പറയുന്നതിനെതിരെ എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്? ഇംഗ്ലീഷിനോടില്ലാത്ത വിരോധം ഹിന്ദിയോടെന്തിന്? ഈ എതിര്‍പ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നയാണെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടെന്നും സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
മാതൃഭാഷയോടൊപ്പം ഹിന്ദിയും പഠിക്കണമെന്നു പറയുന്നതിനെതിരെ എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്? ഇംഗ്ളീഷിനോടില്ലാത്ത വിരോധം ഹിന്ദിയോടെന്തിന്? ഈ എതിർപ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നയാണെന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ട. ത്രിഭാഷാ ഫോർമുല സ്വാതന്ത്ര്യം ലഭിച്ച കാലത്തുതന്നെ ഉയർന്നുവന്നതല്ലേ. 68 ൽ കോൺഗ്രസ്സ് സർക്കാർ നടപ്പാക്കാൻ നോക്കിയത് ഇപ്പോഴെങ്ങനെ തീവ്രദേശീയതയും ഫെഡറൽ വിരുദ്ധവുമാവും. തമിഴുനാട്ടിലെ ദ്രാവിഡ കക്ഷികൾ ഉയർത്തുന്ന അപകടകരമായ ഹിന്ദിവിരുദ്ധത കേരളം പോലൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉയർത്തുന്നത് അപലപനീയമാണ്. തീവ്രവാദികളുടെ പിന്തുണ കിട്ടാനുള്ള തത്രപ്പാടിൽ ദേശീയ ഐക്യത്തിന്റെ കടയ്ക്കലാണ് നിങ്ങൾ കത്തിവെക്കുന്നത്.
https://www.facebook.com/KSurendranOfficial/photos/a.640026446081995/2487349424683012/?type=3&__xts__%5B0%5D=68.ARBWb7t6MrtsatPlUwaVlFpsVLVpINc1DdRax-pgnab8eQkegDGetyVDtv5h_bKeQpWGEDuY144ZtcNS53j4yBMnlMMpB4bvTeQFuQFiiTxqvzcs353nTveBga624VpD4ct5Plu3X5QhaupiVUXyrSJgOosRlvoLQr3vGJs_mkGiyjm1r6u5yf74QC_NmnY5TT7hmCXS5OExBMRX5Mly85WN16ab_i1o-IOctUTiz4EM9CtonL63BfRXi-UAkZTFIjHk_Vp16d4btJApEDUT3ytAP7pHd-nC8ixv6G9lit92EjZe87K9ejdWghYRkX7q0IoPYpoRthOYvLLfzWoJibbNYA&__tn__=-R
Discussion about this post