ലളിത് മോദി വിവാദത്തില്‍ ആരോപണങ്ങള്‍ നേരിടുന്ന വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് 48മണിക്കൂറിനകം രാജി സമര്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജി സമര്‍പ്പിക്കാത്ത പക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഒരു അന്ത്യശാസനവും സ്വീകാര്യമല്ലെന്ന് ബിജെപി സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്. അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നതെന്നും ബിജെപി അറിയിച്ചു.
Discussion about this post