യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും എയര്‍ ഷോ പ്രദര്‍ശനം സംഘടിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന.ഇന്ത്യന്‍ വ്യോമസേനയുടെ 87-മത് ദിനാഘോഷത്തിന്റെ മുന്നോടിയായാണ് പ്രദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ 8 നാണ് ഇന്ത്യന്‍ വ്യോമസേനദിനമായി ആചരിക്കുന്നത്. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് തിങ്കളാഴ്ച പ്രദര്‍ശനം സംഘടിപ്പിച്ചത്.
വ്യോമാക്രമത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി തെളിയിക്കുകയും വ്യോമസേനയിലേക്ക് യുവാക്കളെ ചേരാന്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.തേജസ്,അന്റോനോവ് ആന്‍-32 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ്, ഹെലികോപ്റ്ററുകള്‍ എന്നിവ എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു.
പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് വിവിധ വിമാനങ്ങളുടെയും ആയുധങ്ങളുടെയും ഉപയോഗത്തെ കുറിച്ചും പ്രയോഗങ്ങളെ കുറിച്ചും വിശദീകരിച്ചു നല്‍കും
Discussion about this post