തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന ഉത്തരവിൽ ഉറച്ച് സുപ്രീംകോടതി. .ഉത്തരവില്‍ നിന്നും ഒരു വരി പോലും മാറ്റില്ല, അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഇക്കാര്യത്തില്‍ കോടതിയുടെ സമയം പാഴാക്കരുതെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര താക്കീത് ചെയ്തു.
അതേസമയം മരട് ഫ്ലാറ്റ് കേസിൽ എല്ലാ ഉടമകൾക്കും 25 ലക്ഷം രൂപം നഷ്ടപരിഹാരമായി നൽകണമെന്ന് സുപ്രീം കോടതി.രേഖകളിൽ കുറഞ്ഞ നിരക്കുള്ളവർക്കുും 25 ലക്ഷം രൂപ നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഫ്ലാറ്റുടമകൾക്ക് നൽകേണ്ട തുക നിർമ്മാതാക്കൾ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. തൽക്കാലം ഇതിനായി 20 കോടി രൂപ നിർമ്മാതാക്കൾ കെട്ടിവയ്ക്കണെന്നും കോടതി നിർദ്ദേശിച്ചു.ഫ്ളാറ്റുടമകള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
ഇതിനിടെ കോടതിയിൽ നേരിട്ടെത്തിയ ഫ്ലാറ്റുടമയോടും അഭിഭാഷകനോടും കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അരുൺ മിശ്ര ക്ഷുഭിതനാകുകയും ചെയ്തു. കോടതിക്ക് അകത്ത് ബഹളം വയ്ക്കരുതെന്ന് ഫ്ലാറ്റുടുമയുടെ അഭിഭാഷകനെ ജസ്റ്റിസ് അരുൺ മിശ്ര താക്കീത് ചെയ്തു. ഇത് പൊതുസ്ഥലമല്ലെന്ന് ഓർക്കണമെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നുമായിരുന്നു താക്കീത്.
Discussion about this post