ഛത്തീസ്ഖണ്ഡിൽ മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ നാലുമണിയോടെയാണ് ബിജാപൂർ ജില്ലയിലെ ടോങ്കുഡ-പമേഡ് പ്രദേശത്ത് ഏറ്റമുട്ടൽ നടന്നത്.
സിആർപിഎഫ്151 ാമത്ത ബറ്റാലിയനും, സേനയുടെ കമ്മാൻഡോ യൂണിറ്റായ കോബ്രയും ,സംസ്ഥാന പോലീസും കാട്ടിൽ നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി സംശയിക്കുന്നുണ്ട്. സുരക്ഷ സേന പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Discussion about this post