കര്‍ണാടകയിലെ കൂറു മാറിയ എംഎല്‍എമാരെ അയോഗ്യരാക്കിയതും, അതിനൊടൊപ്പം 17 എംഎല്‍എമാര്‍ക്കും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്കിയതും ബിജെപിയ്ക്ക് ആശ്വാസമായി. നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയ്ക്ക് ഭരണത്തില്‍ തുടരാനാവുന്ന സാഹചര്യമാണ് ഉള്ളത്.
അടുത്ത തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിച്ച് ജയിപ്പിക്കാന്‍ കഴിയുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
17 എംഎല്‍എമാരെ അയോഗ്യക്കിയ സ്പീക്കറുടെ നടപടി സുപ്രിം കോടതി ശരിവെക്കുകയായിരുന്നു. ഒപ്പം എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ 2023വരെ മത്സരിക്കാന്‍ അയോഗ്യത കല്പിച്ച സ്പീക്കറുടെ നടപടി റദ്ദാക്കുകയും ചെയ്തു. ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ്-ബിഡിജെഎസ് എംഎല്‍എമാരെ അയോഗ്യത കല്പിച്ച നടപടിയാണ് സുപ്രിം കോടതി ശരിവച്ചത്.
ഡിസംബര്‍ അഞ്ചിനാണ് 17 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഏഴിന് ഫലം പുറത്ത് വരും. 17ല്‍ ഏഴ് പേരെ ജയിപ്പിച്ചാല്‍ അവരുടെ പിന്തുണ കിട്ടിയാല്‍ യെദ്യൂരപ്പയ്ക്ക് ഭരണത്തില്‍ തുടരാനാവും. അയോഗ്യത കല്പിച്ചവര്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന് കോടതി പറഞ്ഞതോടെ ബിജെപിയ്ക്ക് ആത്മവിശ്വാസം കൂടി. എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ വീണ്ടും ജനവിധി തേടുന്നത് ജയസാധ്യത കൂട്ടുമെന്ന് ഉറപ്പാണ്. ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയുണ്ടായിരുന്നു.
106 പേരുടെ പിന്തുണയാണ് ഇപ്പോള്‍ യെദ്യൂരപ്പ സര്‍ക്കാരിനുള്ളത്. ഒരു സ്വതന്ത്രനും കെപിജെപി അംഗവും ബിജെപിയ്ക്കൊപ്പമാണ്. ഏഴ് പേരുടെ കൂടി പിന്തുണ കിട്ടിയാല്‍ യെദ്യൂരപ്പയ്ക്ക് ഭരണത്തില്‍ തുടരാം. ഒഴിച്ചിട്ട മന്ത്രി സ്ഥാനങ്ങളിലേക്ക് തല്ക്കാലം വിമത എംഎല്‍എമാരെ പരിഗണിക്കേണ്ട എന്നത് യെദ്യൂരപ്പയ്ക്ക് ഏറെ ആശ്വാസമാണ്.
നിലവില്‍ യെദ്യൂരപ്പ സര്‍ക്കാരിനെ മറിച്ചിട്ട് കര്‍ണാടകയ്ക്ക് ഒരു പൊതുതെരഞ്ഞടുപ്പിലേക്ക് പോവാനാവില്ല. പ്രളയം ഉള്‍പ്പടെ വലിയ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയാണ് സംസ്ഥാനം. നിലവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഇനി സാധ്യത വിരളമാണ്. ഈ സാഹചര്യത്തില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ കാലാവധി തികക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകള്‍
Discussion about this post