പുതിയ എസ്പിജി ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. നെഹ്റു കുടുംബത്തിന്റെ സുരക്ഷ മുന്നില്‍ കണ്ടാണ് ബില്ലെന്ന ആരോപണം കോണ്‍ഗ്രസ് രാജ്യസഭയില്‍ ഉയര്‍ത്തി. ഇതിന് പിന്നാലെ ബില്‍ രാജ്യസഭ പാസാക്കി. കോണ്‍ഗ്രസ് രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ച പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിഎംകെ, ഇടത് എംപിമാര്‍ എന്നിവരും സഭ വിട്ടിറങ്ങി
നിയമങ്ങള്‍ എല്ലാവര്ക്കും തുല്യമായിരിക്കണം; ഇത് ഒരു കുടുംബത്തിന് മാത്രമായി നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഞങ്ങള്‍ ഒരു കുടുംബത്തിനും എതിരല്ല, എന്നാല്‍ കുടുംബവാഴ്ചയ്ക്ക് എതിരാണെന്നും അമിത് ഷാ പറഞ്ഞു.
നിലവില്‍ എസ്പിജി സുരക്ഷ പ്രധാനമന്ത്രിയ്ക്ക് മാത്രമാണ് ഉണ്ടാവുക. രാഹുല്‍ഗാന്ധിയ്ക്കും, സോണിയാ ഗാന്ധിയ്ക്കും പ്രത്യേക സുരക്ഷ ലഭിക്കില്ല.
. നികുതി നിയമ (ഭേദഗതി) ബില്ലും, 1959 ലെ ആയുധനിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ഡിയു എന്നിവയുടെ ലയനത്തിനായുള്ള കേന്ദ്രഭരണ പ്രദേശങ്ങളുടെ ലയനബില്ലും അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കും. രണ്ട് ബില്ലുകളും ലോക്സഭ പാസാക്കി.
Discussion about this post