ബെംഗളൂരു: കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടും വിസയുമായി നഗരത്തില്‍ താമസിച്ചിരുന്ന സുഡാന് സ്വദേശിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക ന്യൂ ടൗണില്‍ കഴിഞ്ഞിരുന്ന മൊഹമ്മദ് ഒമര്‍ അല്തായ്ബ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. വിദേശ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
പാസ്പോര്‍ട്ടും വിസയും കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ഒറിജിനല്‍ കളഞ്ഞുപോയി എന്നാണ് മൊഹമ്മദ് ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആണ് ഇയാളുടെ വിദ്യാര്‍ത്ഥി വിസയുടെ കാലാവധി 2016 ജൂലൈയിലും പാസ്പോര്‍ട്ട് കാലാവധി 2019 മാര്‍ച്ചിലും അവസാനിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post