ഡല്‍ഹി: കേന്ദ്ര ഗതാഗതമന്ത്രിയായി താന്‍ ഇരിക്കുന്ന കാലത്തോളം ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങള്‍ ഇന്ത്യയിലെത്തില്ലെന്ന് നിതിന്‍ ഗഡ്ക്കരി. ഓട്ടോമൊബൈല്‍ അസോച്ചം മീറ്റിങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ ഡ്രൈവറില്ലാത്ത കാറുകള്‍ അനുവദിക്കാനാവില്ല. വാഹന മേഖലയുടെ വളര്‍ച്ചയോടൊപ്പം ഈ മേഖലയിലെ തൊഴില്‍ അവസരങ്ങളും ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പലപ്പോഴും നേരിടുന്ന ചോദ്യമാണ് ഡ്രൈവറില്ലാത്ത വാഹനം ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്നത്. എന്നാല്‍ താന്‍ ഗതാഗതമന്ത്രിയായിരിക്കുമ്പോള്‍ അത് ഉണ്ടാകില്ലെന്നാണ് തന്റെ മറുപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഇപ്പോള്‍ വാഹന സ്ക്രാപേജ് പോളിസി നിര്‍മ്മിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും ഈ പോളിസി നടപ്പായാല്‍ നിര്‍മ്മാണ ചെലവ് നൂറ് ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഓട്ടോമൈാബൈല്‍ നിര്‍മ്മാണത്തിന്റെ ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഗഡ്ക്കരി വ്യക്തമാക്കി.
Discussion about this post