ആഭ്യന്തരവകുപ്പിനെതിരെ പൊതുമരാമത്ത്,ജലവകുപ്പ് മന്ത്രിമാര്‍ പ്രതിഷേധവുമായി രംഗത്ത്.ചീഫ് എഞ്ചിനീയര്‍മാരുടെ സസ്പെന്ഷന് സംബന്ധിച്ചുള്ള ഉത്തരവിലാണ് പ്രതിഷേധം.പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാഹിം കുഞ്ഞും ജലവകുപ്പ് മന്ത്രിയായ പിജെ ജോസഫുമാണ് പ്രതിഷേധം അറിയിച്ചത്.
കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് നിര്‍മ്മാണ അഴിമതിയുടെ പേരില്‍ പൊതുമരാമത്ത്, വാട്ടര്‍ അതോറിട്ടി ചീഫ് എന്‍ജീനീയര്‍മാരെ ഏകപക്ഷീയമായി സസ്പെന്‍ഡ് ചെയ്ത ആഭ്യന്തരമന്ത്രിയുടെ നടപടിക്കെതിരെയാണ് മന്ത്രിമാര്‍ രംഗത്തു വന്നത്. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിമാരായ തങ്ങളെ അറിയിച്ചില്ലെന്നാണ് ജോസഫിന്റെയും ഇബ്രാഹിം കുഞ്ഞിന്റെയും പരാതി. രമേശ് ചെന്നിത്തല സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുകയാണെന്ന് രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു.
മുസ്ലിംലീഗും കേരള കോണ്‍ഗ്രസും മുഖ്യമമന്ത്രിയെ അതൃപ്തി അറിയിച്ചു.
ഫയല്‍ ആഭ്യന്തര വകുപ്പ് തന്നെ കാണിക്കാതിരുന്നത് തെറ്റാണെന്ന് മന്ത്രിമാരെ മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍ സസ്പെന്‍ഡ് ചെയ്തത് നിയമനടപടിപ്രകാരമാണ്. വിജിലന്‍സ് ഡയറക്ടറുടെനിര്ദേശപ്രകാരമാണിതെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.
Discussion about this post