കൊല്‍ക്കത്ത: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിലെത്തും. ബംഗാളിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി വിമാനമിറങ്ങിയാല്‍ ആദ്യം നടക്കുന്നത് ചര്‍ച്ചയായിരിക്കുമെന്ന് രാജ്ഭവന് വൃത്തങ്ങള്‍ വിശദീകരിച്ചെങ്കിലും ചര്‍ച്ചയുടെ വിഷയം സൂചിപ്പിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പിഴവില്ലാത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. മോദി വിമാനത്താവളത്തില്‍ നിന്ന് കൊല്‍ക്കത്തയുടെ സിരാകേന്ദ്രമായ ബിബിഡി ബാഗ് മേഖലയിലെത്തി ഒരു ഉദ്ഘാടനം നിര്‍വഹിക്കും. നാളെ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്കു മടങ്ങും.
Discussion about this post