തിരുവമ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നക്കല്‍ മുളവരക്കണ്ടി കാപ്പാട് മുസ്തഫ (42) ആണ് പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് കേസ്.
പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈക്കലാക്കി നിരന്തരമായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു.
പുന്നക്കല്‍ അങ്ങാടിയിലെ ഓട്ടോ ഡ്രൈവറാണ് പ്രതി. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രതിയുടെ മകളുടെ വിവാഹം ഒരു മാസം മുമ്പാണ് നടന്നത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post