കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ മലപ്പുറം എംഎസ്എഫിന്റെ ജില്ലാപ്രസിഡണ്ടിനെ പുറത്താക്കി. കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുക്കാന്‍ ശുപാര്‍ശയുണ്ട്. എംഎസ്എഫ് സംസ്ഥാന കൗണ്‍സിലിലില്‍ പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതിനെചൊല്ലി ഉണ്ടായ തര്‍ക്കത്തിലാണ് മലപ്പുറം ജില്ലാ പ്രസിഡണ്ട് റിയാസ് പുല്‍പ്പറ്റയെ ജില്ലാപ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.
പികെ ഫിറോസുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് റിയാസ്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂടിയായ ഉന്നതാധികാരസമിതിയംഗം പാണക്കാട് സാദിഖലി തങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
അതേസമയം തന്നെ അറിയിക്കാതെയാണ് നടപടിയെന്ന് റിയാസ് പറഞ്ഞു.
കൗണ്‍സിലിലെ ഭൂരിപക്ഷത്തിന്റെ താല്പര്യമനുസരിച്ച് വേണം പുതിയ ഭാരവാഹി തെരഞ്ഞെടുപ്പെന്നായിരുന്നു ഫിറോസ് പക്ഷത്തിന്റെ നിലപാട്.
ഇതുപ്രകാരം നിഷാദ് കെ സലീമിനെയാണ് ഇവര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ബി കെ നവാസിനെ അധ്യക്ഷനാക്കണമെന്നായിരുന്നു സാദിഖലി തങ്ങളുടെ നിലപാട്. തര്‍ക്കത്തെത്തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. ഭാരവാഹി തെരഞ്ഞെടുപ്പ് മുടങ്ങിയതോടെയാണ് നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്. കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ അഫ്നാസിനെതിരെയും നടപടിക്കു ശുപാര്‍ശയുണ്ട്.
Discussion about this post