ഇന്ത്യൻ സായുധസേനകളിലെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് സുപ്രീംകോടതിയുടെ ഇടപെടൽ വീണ്ടും.നാവികസേനയിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷനുള്ള അവകാശം വിധിച്ചുകൊണ്ട് ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവായി.
സായുധസേനകളിൽ ഉയർന്ന പോസ്റ്റുകളിലും സ്ത്രീകൾക്ക് തുല്യ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഇന്ത്യൻ കരസേനയിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരനിയമനം അനുവദിച്ചു കൊണ്ടുള്ള കോടതിവിധി വന്ന് ഒരു മാസത്തിനുള്ളിലാണ് നാവികസേനയിലും സുപ്രീംകോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ ലിംഗസമത്വം നടപ്പിലാവുന്നത്.
Discussion about this post