തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സിറ്റിയിലെ ഫളാറ്റുകളിലും, വീടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവര്‍, പ്രത്യേകിച്ചും പ്രായമായവര്‍ക്കും സഹായം ഒരുക്കാനൊരുങ്ങി ബിജെപി. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുവാന്‍ തിരുവനന്തപുരത്ത് 24മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന നമോ ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചു. തിങ്കളാഴ്ച നാലുമണിക്കാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്.
യുവമോര്‍ച്ച, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റുമാരായ സജിത്ത്, ഹേമലത, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റുമാരായ അഡ്വ ആർ എസ് രാജീവ്, അഡ്വ ഗിരികുമാര്‍, പാപ്പനംകോട് സജി, എസ്കെപി രമേശ്, കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് എംആർ ഗോപന് എന്നിവരുടെ നേതൃത്വത്തില്‍ ആണ് ഹെൽപ് ലൈൻ പ്രവർത്തിക്കുന്നത്.
8891660457(whatsapp), 9946386056, 9526046456 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് സഹായം തേടുന്നവരുടെ അടുത്തേക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ച് അതാതു സ്ഥലത്തെ ബിജെപി പ്രവര്‍ത്തകര്‍ എത്തും. മെഡിക്കല്‍ സഹായങ്ങള്‍ക്കും, കടകളിലും, മരുന്നുകള്‍ വാങ്ങുവാനും പോകുന്നതുള്‍പ്പെടെ സാധ്യമായ സഹായങ്ങള്‍ ഉറപ്പാക്കും.
സ്റ്റാച്ച്യൂ ട്യൂട്ടേഴ്സ് ലൈനിലുള്ള ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെ ഹെല്‍പ്പ് ലൈന്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അതാതു മണ്ഡലം പ്രസിഡന്റ് മാരുടെയും, കോര്‍പ്പറേഷനിലെ 35 കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ ബിജെപി വോളന്റിയര്‍മാര്‍ ജനങ്ങളുടെ അടുത്തെത്തും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ മാര്‍ച്ച് 31വരെ ഈ സംവിധാനം തുടരും. വേണ്ടി വന്നാല്‍ ദീര്ഘിപ്പിയ്ക്കുന്നതിനെ കുറിച്ചാലോചിയ്ക്കും. ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലേയ്ക്കും ‘ഹെൽപ് ലൈനി’ ന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി..
Discussion about this post