അബുദാബി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ പൊതുസംവിധാനങ്ങളും ശുചിയാക്കുന്നതിന് യുഎഇ മൂന്ന് ദിവസത്തെ അണുനശീകരണ യജ്ഞം നടത്തും. തെരുവുകള്‍, പൊതുഗാതഗത സര്‍വീസുകള്‍, മെട്രോ സര്‍വീസ് എന്നിവയടക്കം ശുചീകരിക്കും. വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന അണുനശീകരണ പരിപാടി ഞായറാഴ്ച രാവിലെ ആറു മണി വരെ തുടരും.
ആരോഗ്യ,പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രാദേശിക ഭരണസംവിധാനങ്ങളും സംയുക്തമായിട്ടായിരിക്കും ശുദ്ധീകരണം നടത്തുന്നത്. അണുനശീകരണ യജ്ഞം നടത്തുമ്പോള്‍ ഗതാഗതം സംവിധാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതുഗതാഗതവും മെട്രോ സര്‍വീസും താത്കാലികമായി നിര്‍ത്തിവെക്കും.
മരുന്നുകള്‍, അത്യാവശ്യ വസ്തുക്കള്‍, ഭക്ഷണം എന്നിവയ്ക്കെല്ലാതെ ഈ സമയത്ത് ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് മന്ത്രാലയങ്ങള്‍ നിർദ്ദേശം നൽകി. അവശ്യസേവന രംഗത്തുള്ളവര്‍ക്ക് ഐഡികാര്‍ഡ് നല്‍കുമെന്നും അധികൃതർ പറഞ്ഞു.
Discussion about this post