കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിൽ ഗുണ്ടായിസവുമായി സിപിഎം കളമശ്ശേരി ലോക്കല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്. ലോക്ക് ഡൗണിന്റെ ഭാഗമായി റോഡില്‍ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇയാള്‍ തട്ടിക്കയറുകയും നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്തു.
എന്തിന്റെ പേരിലാണെങ്കിലും തന്നെ തടയേണ്ടതില്ലെന്ന് സക്കീര്‍ ഹുസൈന് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തിയ സക്കീര്‍ ഹുസൈന് പോലീസ് നിര്‍ദ്ദേശങ്ങൾ അവഗണിച്ച് കാറുമായി മുന്നോട്ട് പോവുക തന്നെ ചെയ്തു.
Discussion about this post