മാഹി: ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച് കൂട്ടംചേര്ന്നതിന് മാഹിയില്‍ ഡോ. വി. രാമചന്ദ്രന് എം.എല്‍.എക്കും സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. മാഹി ബീച്ച് റോഡിലാണ് സംഭവം.
മാഹിയിലെ സി.പി.എം പിന്തുണയുള്ള സ്വതന്ത്ര എം.എല്‍.എയാണ് രാമചന്ദ്രന്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരോധന ഉത്തരവ് ലംഘിച്ച് അവശ്യവസ്തു വിതരണത്തിന് ധാരാളം സി.പി.എം പ്രവര്‍ത്തകര്‍ ബീച്ച് റോഡില്‍ തടിച്ചുകൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ എം.എല്‍.എക്കും കണ്ടാലറിയാവുന്ന എട്ടോളം പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
ഐ.പി.സി 269, 188 വകുപ്പുകളും 2005ലെ ദുരന്ത നിവാരണ നിയമം 51 (ബി) വകുപ്പും പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിലെ മൂന്നാം വകുപ്പുമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
അതേസമയം ലോക്ക്ഡൗണ്‍ ലംഘനത്തിന് പുതുച്ചേരിയില്‍ ഇതുവരെ 866 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3,005 വാഹനങ്ങള്‍ പിടികൂടുകയും ചെയ്തു.
Discussion about this post