ഡൽഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിവൽ പങ്കെടുത്ത വിദേശ പ്രതിനിധികൾ ഒളിവിലെന്ന് ഡൽഹി പൊലീസ്. ഇരുനൂറോളം പേർ നിരീക്ഷണത്തിന് തയ്യാറാകാതെ ഒളിവിലാണ്. ഇവർ ഡൽഹിയുടെ പല ഭാഗങ്ങളിലായി തങ്ങുന്നുണ്ടെന്നാണ് നിഗമനം. അതിനാൽ ആരാധനാലയങ്ങളിലടക്കം പരിശോധന വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
അതേസമയം നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ മൂന്നു പേർക്കും തമിഴ്നാട് 100 പേർക്കും സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
Discussion about this post