ബ്രസീലിയ: തെക്കേ അമേരിക്കയിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയിലും കൊറോണ സ്ഥിരീകരിച്ചു. ആമസോണിലെ യാനോമമി ഗോത്രവിഭാഗത്തിലെ 15 വയസുകാരനാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബ്രസീല്‍ അറിയിച്ചു. കൗമാരക്കാരനെ ബോവ വിസ്റ്റയിലുള്ള ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ബ്രസീല്‍-വെനസ്വേല അതിര്‍ത്തിയിലുള്ള ആമസോണ്‍ വനത്തില്‍ ജീവിക്കുന്ന ഗോത്രവര്‍ഗമാണ് യാനോമമി. കണക്കുപ്രകാരം ഇവരുടെ ജനസംഖ്യ 36,000 താഴെ മാത്രമാണ്. കുറഞ്ഞ അംഗസഖ്യ മാത്രമുള്ള ഗോത്രവിഭാഗങ്ങളില്‍ കൊറോണ പടരുന്നത് ആശങ്കാജനകമാണ്.
ഇതുവരെ മൂന്നു ആമസോണ്‍ സ്റ്റേറ്റുകളായി ഏഴു ഗോത്രവിഭാഗക്കാര്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചില ഗോത്രവംശങ്ങള്‍ തന്നെ ഇല്ലാതായേക്കുമെന്നാണ് മുന്നറിയിപ്പ്.
Discussion about this post