ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിൽ മരിച്ച ഭീകരരെ എണ്ണം നാലായി.
മാൽഹുര സാൻപോര ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ഈ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് വെടിവെപ്പുണ്ടായത്.നേരത്തേ, ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.കഴിഞ്ഞ ഒരു മാസത്തിനിടയിൽ ദക്ഷിണ കാശ്മീരിൽ മാത്രം സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത് 17 ഭീകരരെയാണ്.
Discussion about this post