കൊച്ചി: സിപിഐഐ(എം) എറണാകുളം ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നടക്കുന്നത് പാടം നികത്തിയ ഭൂമിയില്‍. തൃപ്പൂണിത്തുറയില്‍ പാടം നികത്തിയ സ്ഥലം തന്നെ സമ്മേളനവേദിയാക്കിയതില് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. വെങ്കിടേശ്വര സ്ക്കൂളിന് പിന്‍വശത്താണ് പൊതുസമ്മേളനവേദി ഒരുക്കിയിരിക്കുന്നത്. ജനവരി 15ന് വൈകിട്ട് നാല് മണിയ്ക്ക് സിപിഎം കേന്ദ്ര കമ്മറ്റി.ംഗവും പ്രതിപക്ഷനേതാവുമായ വി.എസ് അച്യുതാനന്ദന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
പാടം നികത്തുന്നതിനെതിരെ നിരന്തരം സമരം ചെയ്യുന്ന സിപിഐ(എം) സമ്മേളവേദിയായി തെരഞ്ഞെടുത്തിരിക്കുന്നത് വയല്‍ നികത്തിയ ഭൂമിയാണ്. നെല്‍പ്പാടവും തണ്ണീര്‍ത്തടവും നികത്തുന്നതിനിതെര നിയമം കൊണ്ടു വന്ന വിഎസ് സര്‍ക്കാരിന്റെ നടപടിയെ മിക്ക വേദികളിലും സിപിഐ(എം) ഉയര്ത്തിക്കാട്ടാറഉള്ളതിനാല് വി.എസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം വയല്‍ നികത്ത് ഭൂമിയില്‍ തന്നെ സംഘടിപ്പിച്ചത് വിമര്‍ശനത്തിന് ഇടയാക്കും.
.സമ്മേളനത്തിന്റെ മറവില്‍ കൂടുതല്‍ പാടം നികത്തുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നതോടെ സ്ഥലം എംഎല്‍എ കൂടിയായ കെ. ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം എഡിഎം സമ്മേളസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. വേദിയിലേക്കുളള വഴി മാത്രമാണ് പൂഴി ഇറക്കി തയ്യാറാക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ വിശദീകരണം നല്‍കിയതോടെ നടപടി അവസാനിച്ചു. തോട് മറിച്ച് കടന്നുവേണം സമ്മേളവേദിയില്‍ എത്താന്‍.
നാളെ രാവിലെ 10ന് പ്രതിനിധിസമ്മേളനം അഭിഷേകം ഓഡിറ്റോറിയത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉ്രദ്ഘാടനംചെയ്യും. പ്രതിനിധിസമ്മേളനം രണ്ടുദിവസം തുടരും. ജില്ലയിലെ 33,069 പാര്‍ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 337 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ശക്തമായ വിഭാഗീയതയുള്ള എറണാകുളം ജില്ലയില്‍ നേതാക്കന്മാരുടെ റിയല്‍ എസ്റ്റേറ്റ് ലോബിയുമായുള്ള ബന്ധം തുടങ്ങി നിരവധി ആരോപണങ്ങളും ചര്‍ച്ചയാകും.
Discussion about this post