കൊല്‍ക്കട്ട: നേതാജി സുഭാഷ് ചന്ദ്രഹോസിനെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അസന്തുഷ്ടരായി പശ്ചിമ
ബംഗാളിലെ ആര്‍എസ്എസ് നേതാക്കള്‍. സുഭാഷ്ചന്ദ്രബോസിനെ പോലുള്ള സമര നേതാക്കളുടെ മരണം സംബന്ധിച്ച് രാജ്നാഥ് സിംഗ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
സുഭാഷ്ചന്ദ്രബോസിന്റെ മരണ വാര്‍ഷികദിനമായ ആഗ്സറ്റ് 18 നാണ് രാജ്നാഥ് സിംഗ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെയാണ് പശ്ചിമ ബംഗാള്‍ ആര്‍എസ്എസ് നേതാക്കള്‍ അസന്തുഷ്ടി പ്രകടിപ്പിച്ചത് രംഗത്തെത്തിയത്. രാജ്നാഥ് സിംഗിന്റെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. 1945 ഓഗസ്റ്റ് 18ന് തായ്വാനില് വച്ചുണ്ടായ വിമാനപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തായ്ഹോക്കില് ആഗസ്റ്റ് 18 നോ സമീപദിവസങ്ങളിലോ വിമാന അപകടം ഉണ്ടായിട്ടില്ല എന്നാണ് മുഖര്‍ജി കമ്മീഷന് പറയുന്നതെന്ന് പശ്ചിമ ബംഗാള്‍ തെക്കേ മേഖല ആര്‍എസ്എസ് സെക്രട്ടറി ജിഷ്ണു ബസു പറഞ്ഞു.
നേതാജിയെക്കുറിച്ചുള്ള സത്യം മറച്ചുവയ്ക്കാനുള്ള ഗൂഢാലോചനയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഓരു പ്രസിദ്ധിക്ക്
വേണ്ടി മാത്രമാണ് ആഭ്യന്തരമന്ത്രി അത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടത്. അത് ഒരു തെറ്റാണങ്കില്‍ ഇനിയും അത്തരം പരാമര്‍ശം നടത്തി തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രദ്ധിക്കണമെന്നും ബസു പറഞ്ഞു. നേതാജി മരിച്ചത് വിമാനഅപകടത്തില്‍ അല്ലെന്ന് 7 വര്‍ഷത്തെ അന്വേഷണത്തിനുശേഷം മുഖര്‍ജി കണ്ടെത്തിയതാണ്. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ അത് നിരസിച്ചു. നേതാജിയുടെ കുംടുംബങ്ങള്‍ സത്യം പുറത്തുകൊണ്ടുവരുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോജിയെ സമീപിച്ചിട്ടുള്ളതാണ്. അത്തരമൊരു സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയുടെ പോസ്റ്റില്‍ അതീവദു:ഖമുണ്ടെന്നും ബസു പറഞ്ഞു. പരാമര്‍ശത്തില്‍ ആഭ്യന്തരമന്ത്രി ക്ഷമ പറയണം. ഒരു കുടുംബത്തിനുവേണ്ടിയല്ല, രാജ്യത്തിന് മൊത്തം വേണ്ടിയാണ്. ആ പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും കുറേപേര്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ബസു പറഞ്ഞു.
Discussion about this post