ശ്രീനഗര്‍: ഉധംപൂരില്‍ പിടിയിലായ പാക് ഭീകരന് മുഹമ്മദ് നവേദിനെ സഹായിച്ച ഭീകരരുടെ യഥാര്‍ഥ ചിത്രങ്ങളും വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പുറത്തുവിട്ടു. രണ്ടു പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ, ഈ ഭീകരരുടെ രേഖാചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. 28 വയസുള്ള അബു കാസിം, 18 വയസുള്ള അബു ഒകാഷ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉധംപൂരില്‍ ആക്രമണം നടത്താന്‍ അതിര്‍ത്തി കടന്ന് നാലു ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ്് എന്‍ഐഎയ്ക്കു ലഭിച്ച വിവരം. മുഹമ്മദ് നവേദിനെ നാട്ടുകാര്‍ പിടികൂടി സൈന്യത്തിനു കൈമാറുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നതിനായി എന്‍ഐഎ നവേദിനെ നുണപരിശോധനയ്ക്കു വിധേയനാക്കുകയും ചെയ്തിരുന്നു.
Discussion about this post