കശ്മീര്‍ :പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.രജൗറി മേഖലിയുലുണ്ടായ വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. ഇതുമായി ബന്ധപ്പെട്ട് കുടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ഇക്കഴിഞ്ഞ ദിവസം ജമ്മുകശ്മീല് നിയന്ത്രണ രേഖക്ക് സമീപം വന്‍ ആയുധശേഖരം ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. പാക് നിര്‍മ്മിത ആയുധങ്ങളാണ് ജമ്മുകശ്മീരിലെ ബാരമുള്ളയില്‍ നിന്ന് സൈന്യം പിടിച്ചെടുത്തത്. മൂന്ന് എകെ 56 തോക്കുകള്‍, രണ്ട് പാക് നിര്‍മ്മിത പിസ്റ്റല്‍, വെടിയുണ്ടകള്‍, തുടങ്ങിയ ആയുധങ്ങളാണ് സൈന്യം പിടിച്ചെടുത്തത്. അതിര്‍ത്തി പ്രദേശത്ത് പോലീസും സി ആര് പി എഫ് സംഘവും നടത്തിയ തിരച്ചിലിലാണ് ആയുധ ശേഖരം കണ്ടെത്തിയത്.
Discussion about this post