സി.പി.ഐ(എം) പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന് കൊറോണ സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവായ ഇദ്ദേഹം മുന്‍ ലോക്സഭാംഗവുമാണ്. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
“എനിക്ക് വളരെ നേരിയ ലക്ഷണങ്ങളോടെയുള്ള കൊറോണ സ്ഥിരീകരിച്ചു, ഡോക്ടറുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്റെ സുഹൃത്തുക്കള്‍, കുടുംബം, അയല്‍ക്കാര്‍ എന്നിവര്‍ക്ക് അണുബാധ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം” മുഹമ്മദ് സലീം ട്വിറ്ററില്‍ കുറിച്ചു.
കൊല്‍ക്കത്ത ഈസ്റ്റേണ്‍ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് മുഹമ്മദ് സലീമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റൊരു മുതിര്‍ന്ന നേതാവായ ശ്യാംലാല്‍ ചക്രബര്‍ത്തിയെയും കൊറോണ സ്ഥിരീകരിച്ച് ഈസ്റ്റേണ്‍ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post