മലപ്പുറം : മലപ്പുറം ജില്ലയിലെ വണ്ടൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവാണ് പിടികൂടിയത്. എക്സൈസും ആന്റി നർക്കോട്ടിക്സ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ സ്റ്റേഷനറി ഉൽപ്പന്നങ്ങളെന്ന വ്യാജേന കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെർപ്പുളശ്ശേരി പാലക്കാപറമ്പിൽ ജാബിർ, ആലുവ കൊച്ചുപറമ്പിൽ മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ, കഞ്ചാവ് ആന്ധ്രയിൽ നിന്നും എത്തിച്ചതാണെന്നും കൊച്ചിയിൽ വിതരണത്തിന് കൊണ്ടുപോവുകയായിരുന്നുവെന്നും പിടിയിലായവർ സമ്മതിച്ചു.
Discussion about this post