ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് എടുത്ത് പോലീസ്. ഇലക്ഷന് കമ്മീഷന്റെ പരാതിയിലാണ് കോണ്‍ഗ്രസ് ഐടി സെല്‍ നേതാവായ ദിനേഷ് ഗുജാറിനെതിരെ കേസ് എടുത്തത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ വലിയ വ്യവസായി എന്ന് വിശേഷിപ്പിച്ച ഗുജാര്‍ ശിവരാജ് സിംഗ് ചൗഹാന് അഷ്ടിക്ക് വകയില്ലാത്തവന് എന്ന പരാമര്‍ശം നടത്തിയത്.
സംഭവത്തിന് പിന്നാലെ പരാതിയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് ഗുജാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഗുജാറിനെതിരെ പോലീസ് എഫ്ഐഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post