വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബെെഡന്. വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട് നരേന്ദ്രമോദി ബെെഡനെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ജോ ബൈഡൻ രംഗത്തെത്തിയത്. ഇന്ത്യ- യുഎസ് ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ആഗ്രഹവും മോദി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോ ബെെഡന് മോദിക്ക് നന്ദി അറിയിച്ചത്.
കൊവിഡ് മൂലം ഉണ്ടാകാനിടയുള്ള ഭാവിയിലെ ആരോഗ്യ പ്രതിസന്ധികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക പ്രതിസന്ധി, ആഗോളതലത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്തുക, ഇന്തോ-പസഫിക് പ്രദേശം സുരക്ഷിതമായി നിലനിറുത്തുക തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമന്ത്രി മോദിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബെെഡന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
“അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് അഭിനന്ദനം അറിയിച്ചു. ഇന്തോ-യുഎസ് പങ്കാളിത്തത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചര്‍ച്ച ചെയ്യുകകയും ചെയ്തു. കൊവിഡ് -19 പകര്‍ച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ കാര്യങ്ങളിലെ ആശങ്കകളും പങ്കുവച്ചു.”ബെെഡനുമായി സംസാരിച്ചതിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു.
Discussion about this post