തിരുവനന്തപുരം: കാര്യവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണം. ഓഫീസ് മുറിയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും കാണിക്ക വഞ്ചിയിലെ പണവുമാണ് കളവ് പോയത്. ഇന്നലെ രാത്രിയാണ് സംഭവം.
ഓഫീസിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ അലമാരയിലുണ്ടായിരുന്ന ഒരുലക്ഷത്തിലേറെ രൂപയും രണ്ട് കാണിക്കവഞ്ചിയും പിക്കാസ് കൊണ്ട് കുത്തി തുറന്ന് അതിലെ പണവും കൊണ്ടുപോയി.
മോഷ്ടാക്കള്‍ക്കായി കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post