തിരുവനന്തപുരം :ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ടുള്ള ഒറിജിനല്‍ രേഖകളുടെ ഹാര്‍ഡ് ഡിസ്ക് വിജിലന്‍സിന് കൈമാറില്ലെന്ന് കോഴയാരോപണമുന്നയിച്ച ബാര്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബിജു രമേശ്.കേസ് കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ തെളിവുകളുടെ യഥാര്‍ത്ഥ പതിപ്പ് കൈമാറാമെന്നും ബിജു പറഞ്ഞു.
ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറണമെന്ന് ബിജു രമേശിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.ടെലിഫോണ്‍ സംഭാഷണങ്ങള്‍ അടക്കമുള്ള ഹാര്‍ഡ് ഡിസ്ക് കൈമാറുന്നതിനായി ബിജുവിന് നോട്ടീസ് അയക്കുമെന്നും വിജിലന്‍സ് നേരത്തെ അറിയിച്ചിരുന്നു.
Discussion about this post