ഇസ്ലാമാബാദ്: രണ്ട് മാസത്തോളം പാക്കിസ്ഥാനിലെ ബലൂച് പ്രവശ്യയില്‍ ബന്ദിയായിരുന്ന ഹിന്ദു മതക്കാരനായ ഡോക്ടര്‍ മനോജ് കുമാറിനെ മോചിപ്പിച്ചു. ഒന്നരക്കോടി രൂപ മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്നാണ് അക്രമികള്‍ വിട്ടയച്ചത്.
കഴിഞ്ഞ ഡിസംബര്‍ 2 നാണ് ക്വറ്റയില്‍ നിന്നും അജ്ഞാത സംഘം ഡോ. മനോജ് കുമാറിനെ തട്ടിക്കൊണ്ടുപോയത്. അഞ്ചു കോടി പാക് രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. പിന്നീട് അത് മൂന്ന് കോടിയായി കുറച്ചു. പിന്നീട് കഴിഞ്ഞ ഞായറാഴ്ച രാത്രി മനോജ് കുമാറിന്റെ കുടുംബം ഒന്നരക്കോടി രൂപ നല്‍കിയതിനെ തുടര്‍ന്നാണ് അക്രമികള്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ തയ്യാറായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ഹസര്‍ഗഞ്ജി പ്രദേശത്താണ വെച്ചാണ് അക്രമികള്‍ ഡോക്ടറെ വിട്ടയച്ചത്. രണ്ട് മാസം അക്രമികളുടെ തടവില്‍ ക്രൂര മര്‍ദ്ദനം അനുഭവിച്ചിരുന്നുവെന്നും ഒരു നേരം മാത്രമാണ് തനിക്ക് ആഹാരം ലഭിച്ചിരുന്നതെന്നും മനോജ് പറഞ്ഞു.
Discussion about this post