ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ ജില്ലയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയില്‍ ഡോ.ഖഫീല് ഖാനെ ഉള്‍പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്. പട്ടികയില്‍ 81 പേരെ കൂടിയാണ് ഉള്‍പ്പെടുത്തിയത്. പോലീസ് സൂപ്രണ്ട് യോഗേന്ദ്ര കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ഖഫീല് ഖാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ജില്ലയില്‍ പട്ടികയിലുള്ളത് 1543 പേരാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് തന്നെ ഖഫീലിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും എന്നാല്‍ വെള്ളിയാഴ്ചയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചതെന്നും സഹോദരന് അദീല്‍ ഖാന് പറഞ്ഞു.
പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ യു പി പോലീസിന്റെ നിതാന്ത നിരീക്ഷണത്തിലായിരിക്കും ഖഫീല് ഖാനുണ്ടാകുക.
Discussion about this post