2021 – 2022 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് മന്ത്രി നിര്‍മല സീതാരാമന് നാളെ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്.
ഫെബ്രുവരി 15 നു ആദ്യ ഘട്ട ബജറ്റവതരണം അവസാനിക്കും. ഇതിന്റെ രണ്ടാം ഘട്ടം ഒരിടവേളക്ക് ശേഷം, മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെയായിരിക്കും. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യം നേരിട്ട സാമ്പത്തിക ഞെരുക്കത്തിന് ശേഷമുള്ള ആദ്യ ബജറ്റ് അവതരണമാണിത്.
തിങ്കളാഴ്ച അവതരിപ്പിക്കുന്ന കടലാസില്ലാ ബജറ്റ് മുഴുവന്‍ ഇക്കുറി അപ്പപ്പോള്‍ ആപ് വഴി അറിയാം. ഇതിനുള്ള ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കോവിഡ് മൂലം തകര്‍ന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് പുനരുജ്ജീവനം നല്കാന് ആരോഗ്യരംഗം, അടിസ്ഥാന സൗകര്യം, പ്രതിരോധം എന്നിവയ്ക്ക് കൂടുതല്‍ തുക നീക്കിവെക്കുന്നതായിരിക്കും ഈ ബജറ്റെന്ന് ഉറപ്പിക്കാം.
Discussion about this post