തായ്പേയി: തായ്വാനിലെ തായ്പേയില്‍ ട്രാന്‍സ് ഏഷ്യാ വിമാനം തകര്‍ന്ന് എട്ട് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.58 യാത്രക്കാരുമായി പുറപ്പെട്ട ആഭ്യന്തര വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
തായ്പേയിലെ സോങ്ഷാന്‍ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം തെക്കുകിഴക്കന്‍ ചൈനയിലെ കിന്മെന് വിമാനത്താവളത്തിലേക്ക് പോകുമ്പാളാണ് അപകടമുണ്ടായത്. കിലാങ് നദിയില്‍ അടിയന്തിരമായി ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വിമാനം പാലത്തില്‍ ഇടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ പത്തു പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Discussion about this post