ചെന്നൈ: തമിഴ് നാട്ടിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും 234 മണ്ഡലങ്ങളിലേക്കും നാളെ വേട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . കന്യാകുമാരി ലോക സഭ ഉപതെരഞ്ഞെടുപ്പും നാളെ നടക്കും. സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലൈയിങ് സ്ക്വാഡിന്റെ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഇതുവരെ 41കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
ബിജെപി സഖ്യത്തിൽ അണ്ണാ ഡിഎംകെയും, കോൺഗ്രസിനൊപ്പം ഡിഎംകെയും ചേർന്ന് നേരിട്ടുള്ള മത്സരമാണ് മണ്ഡലങ്ങളിൽ നടക്കുന്നത് . മൂന്നാം മുന്നണിയുമായി കമൽഹാസനും, വിജയകാന്തിനൊപ്പം കൈകോർത്ത് ദിനകരനും ശക്തമായി മത്സര രംഗത്തുണ്ട്. പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ .
Discussion about this post