തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നടത്തുന്ന ധനമന്ത്രി കെ.എം. മാണി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കെ മാണി രാജിവച്ചില്ലെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ തയ്യാറായേക്കില്ല എന്ന സൂചനകള്‍ പുറത്ത് വരുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്ന ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്ന ജനാധിപത്യത്തിന്റെ ധാര്‍മ്മീകതയ്ക്ക് എതിരാണെന്നാണ് ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാര്‍ കോഴക്കേസില്‍ നിര്ണായകവഴിത്തിരിവായേക്കാവുന്ന വിജിലന്‍സ് അന്വേഷണവിവരങ്ങളടങ്ങിയ രഹസ്യ ഫയല്‍ രാജ്ഭവനിലെത്തിയിരുന്നു. ഇത് വ്യക്തമായി പരിശോധിച്ച ശേഷം ഗവര്‍ണര്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത.
മാണിയാണു ബജറ്റ് അവതരിപ്പിക്കുന്നതെങ്കില്‍ നിയമസഭ ഇതുവരെ കാണാത്ത രംഗങ്ങള്‍ക്കു സാക്ഷ്യം വഹിക്കേണ്ടിവരുമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനടപരമായി ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാനാവില്ലെങ്കിലും പ്രതിഛായ നിലനിര്‍ത്തിക്കൊണ്ട് ഈ വൈതരണി എങ്ങനെ മറികടക്കാമെന്നതാണു രാജ്ഭവനെ അലട്ടുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍, നയപ്രഖ്യാപനം പ്രതിസന്ധിയിലായാല്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ചു സ്പീക്കര്‍ ജി. കാര്‍ത്തികയേനും ആശയവിനിമയമാരംഭിച്ചു. 27നു ഗവര്‍ണറുടെ നയപ്രഖ്യാപനം, തുടര്‍ന്ന് ശനി, ഞായര്‍ അവധി, തിങ്കള്‍ മുതല്‍ ബുധന്‍വരെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയചര്‍ച്ച, ബുധനാഴ്ച ചര്‍ച്ചയില്‍ വോട്ടെടുപ്പ് എന്നിങ്ങനെയാണു സമ്മേളനത്തിന്റെ ഷെഡ്യൂള്‍.
ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന് തയ്യാറായില്ലെങ്കില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. സ്പീക്കര്‍ ജി കാര്ത്തികേയന് മുന്‍കൈ എടുത്താണ് ചര്‍ച്ച നടത്തുന്നത്.
സാങ്കേതികമായി സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ നിയമസഭയിലെത്തിയേ പറ്റൂവെങ്കിലും പ്രതിഷേധങ്ങള്‍ക്കിടെ, നയപ്രഖ്യാപനം വായിക്കാതെ മൗനം പാലിച്ചാല്‍ സര്‍ക്കാരിനു നിലനില്‍ക്കാനുള്ള അവകാശംതന്നെ ചോദ്യംചെയ്യപ്പെടും. പ്രതിപക്ഷം സര്‍ക്കാരിന്റെ രാജി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ടേക്കും.
നിയമസഭ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഗവര്‍ണറെ കാണും. മാണി രാജിവച്ചില്ലെങ്കില്‍ ഇതുവരെ നിയമസഭ കാണാത്ത പ്രത്ഷേധമാണ് ഉണ്ടാവുകയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ നിന്ന് വിട്ടു നിന്നാല്‍ അത് സര്‍ക്കാരിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കേരള ഘടകത്തിന്റെ നിലപാടുകളും നിര്‍ണായകമാകും. മാണി രാജിവക്കെണമെന്നാവസ്യപ്പെട്ട് ഹര്‍ത്താല്‍ നടത്തിയ ബിജെപി കേന്ദ്ര തലത്തില്‍ സമര്‍ദ്ദം ചെലുത്താനും സാധ്യതയുണ്ട്.
ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള സമര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ഒരു പക്ഷേ വലിയ പ്രതിസന്ധിയിലാകും സര്‍ക്കാര്‍ അകപ്പെടുക.
Discussion about this post